തൊടുപുഴ: തൊടുപുഴ സ്വദേശിനിയെ ഖത്തറിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കാഞ്ഞിരമറ്റം കിഴക്കനാട്ട് രാകേഷിന്റെ ഭാര്യ അർച്ചനയാണ് (40) മരിച്ചത്. ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ മുൻ അധ്യാപികയാണ്. ഖത്തറിലെ സി.ബി.ക്യൂ ബാങ്ക് ജീവനക്കാരനാണ് രാകേഷ്. ഭാര്യയും മക്കളുമൊത്ത് ഖത്തറിലാണ് താമസം. മക്കളായ കാർത്തിക് (11), ദേവു (ആറ്) എന്നിവർ ഖത്തർ ലയോള ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികളാണ്. രാകേഷ് ജോലിസ്ഥലത്തും മക്കൾ സ്കൂളിലും പോയിരുന്നു. ചൊവ്വാഴ്ച വൈകീട്ട് എത്തിയപ്പോഴാണ് അർച്ചനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം ഹമദ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. നാട്ടിൽ എത്തിക്കാൻ ശ്രമം നടത്തിവരുന്നു. തൊടുപുഴ കീരിക്കോട് പറമ്പുകാട്ട് ശങ്കരപ്പിള്ള (ഉണ്ണി, റിട്ട. വില്ലേജ് അസിസ്റ്റന്റ്)-അമ്മിണി ദമ്പതികളുടെ മകളാണ് അർച്ചന. സഹോദരി: അഞ്ജന.