അടൂർ: കാട്ടുപന്നിയുടെ കുത്തേറ്റ് ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. ഏനാദിമംഗലം മങ്ങാട് പുളിനിൽക്കുന്നതിൽ പി.വൈ. ജോണിയാണ് (65) മരിച്ചത്. ജനുവരി 28ന് രാവിലെ എട്ടിന് ജോണി മങ്ങാട് ജങ്ഷനിലെ ലബോറട്ടറിയിലേക്ക് രക്തപരിശോധനക്ക് നടന്നുപോകുമ്പോൾ എതിരെ പാഞ്ഞുവന്ന പന്നി ജോണിയെ ആക്രമിക്കുകയായിരുന്നു. റോഡിൽ മറിഞ്ഞുവീണ ജോണിയുടെ തലക്ക് ഗുരുതര പരിക്കേറ്റു. ഭാര്യ: കുഞ്ഞൂഞ്ഞമ്മ. മക്കൾ: ബിജി, ബിന്ദു, പരേതനായ ബിനു.