കറുകച്ചാല്‍: ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു. ഉമ്പിടി കരിമലയില്‍ വിജയന്റെ മകന് വിഷ്ണുവാണ് (22) മരിച്ചത്. കറുകച്ചാലിലെ സി.ഐ.ടി.യു വിഭാഗം ചുമട്ടുതൊഴിലാളിയായിരുന്നു. രണ്ടുമാസം മുമ്പ് ചിറക്കല്കവലയില് വെച്ചായിരുന്നു അപകടം. വിഷ്ണു സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റില്‍ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റു. മാതാവ്: ഗീത. സഹോദരി: വിദ്യാ വിജയന്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് എഴുവന്താനം ഹിന്ദു സാംബവ ശ്മശാനത്തില്‍.