എരവിമംഗലം: ആനാംപറമ്പ് ജാതവേദൻ നമ്പൂതിരി (86) നിര്യാതനായി. കുട്ടനെല്ലൂർ ക്ഷേത്രം ഊരായ്മ കുടുംബാംഗവും എരവിമംഗലം എ.എൽ.പി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. കുട്ടനെല്ലൂർ മുണ്ടോളി ക്ഷേത്രം, വളർക്കാവ് ഭഗവതി ക്ഷേത്രം, പല്ലശ്ശന മീങ്കുളത്തിക്കാവ് ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളിലെ തന്ത്രിയാണ്. ഭാര്യ: പൂക്കോട് കിഴക്കേടത്ത് സാവിത്രി അന്തർജനം (റിട്ട. പ്രധാനാധ്യാപിക, എ.എൽ.പി സ്കൂൾ എരവിമംഗലം). മക്കൾ: കുറ്റുമുക്ക് ഏറന്നൂര്‍ മന സുശീല, അരുകിഴായ കാലടിമന സതി, അഡ്വ. എ.ജെ. രാമൻ. മരുമക്കൾ: ശങ്കരൻ നമ്പൂതിരി, രാജൻ നമ്പൂതിരി, രമ (അധ്യാപിക, കൊഴുക്കുള്ളി സ്വരാജ് യു.പി സ്കൂൾ). സഹോദരങ്ങൾ: എ.ആർ. രാമൻ, എ.ആർ. നീലകണ്ഠൻ, ലീല, പരേതരായ ശ്രീദേവി, എ.ആർ. നാരായണൻ, എ.ആർ. രവി, സരസ്വതി.