തൃശൂർ: വാടാനപ്പള്ളി വലിയകത്ത് സെയ്ത് മുഹമ്മദ് (89) നിര്യാതനായി. 27 വർഷമായി തൃശൂർ വിയ്യൂർ ആണ് താമസം. മദ്രാസ് സ്റ്റാൻലി മെഡിക്കൽ കോളജ്, മദ്രാസ് മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ റേഡിയോഗ്രാഫർ ആയി സേവനം അനുഷ്ഠിച്ചു. മാതാപിതാക്കൾ: പരേതരായ വലിയകത്ത് മുഹമ്മദ്, ഖദീജ. ഭാര്യ: പരേതയായ ഐഷ മറിയം ഹജ്ജുമ്മ. മക്കൾ: റസിയ, ഫൗസിയ (ഖത്തർ). മരുമക്കൾ: ഷാനവാസ് (തൃശൂരിൽ വ്യാപാരം), റഷീദ് അഹമ്മദ് (ഖത്തർ). സഹോദരങ്ങൾ: ഫാത്തിമ, അബൂബക്കർ, അബ്ദുൽ റസാഖ് (റിട്ട. മാനേജർ, എഫ്.സി.ഐ), അബ്ദുൽ ഖാദർ.