കൂറ്റനാട്: ചാലിശ്ശേരിയിൽ ചുമട്ടുതൊഴിലാളി പൊള്ളലേറ്റ് മരിച്ചു. നാഗലശ്ശേരി പഞ്ചായത്തിലെ പെരിങ്ങോട് താമസിക്കുന്ന പുഞ്ചയിൽ ശിവദാസനാണ് (35) മരിച്ചത്. ഒരു മാസത്തോളമായി ഭാര്യയുമായി പിരിഞ്ഞ് താമസിക്കുന്ന ഇയാൾ വ്യാഴാഴ്ച പുലർച്ച അേഞ്ചാടെ ഭാര്യവീടായ പട്ടിശ്ശേരിയിൽ എത്തി വീടിന് ഉമ്മറത്തുവെച്ച് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പറയുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും എട്ടരയോടെ മരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം വെള്ളിയാഴ്ച സംസ്കാരം നടത്തും.