ഒറ്റപ്പാലം: വാണിയംകുളത്ത് പിക്അപ്പും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിക്അപ് ഡ്രൈവർ മരിച്ചു. നാഗലശ്ശേരി പെരിങ്ങോട് തൊഴുക്കാട് കൂമ്പ്രകണ്ണാലത്ത് വാപ്പുണ്ണിയുടെ മകൻ ഇബ്രാഹിമാണ് (39) മരിച്ചത്. പാലക്കാട്-കുളപ്പുള്ളി പാതയിൽ വാണിയംകുളം പഞ്ചായത്ത് ഓഫിസിന് സമീപം ബുധനാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ഇബ്രാഹിമിനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുന്നതിനിടയിൽ വ്യാഴാഴ്ച പുലർച്ചയാണ് മരിച്ചത്. ഇബ്രാഹീമിന്റെ സഹായിയായി പിക്അപ്പിൽ ഉണ്ടായിരുന്ന കന്യാകുമാരി സ്വദേശി സാലിക്കും പരിക്കേറ്റു. ഇയാൾ ചികിത്സയിലാണ്.