ആലത്തൂർ: കുനിശ്ശേരി പുളിയക്കോട്ടെ വീട്ടിൽ കെ.പി. രാമചന്ദ്രനെ (77) കുനിശ്ശേരിയിലെ കടത്തിണ്ണയിൽ മരിച്ചനിലയിൽ കണ്ടെത്തി. വർഷങ്ങളായി കടത്തിണ്ണയിലാണ് കഴിഞ്ഞിരുന്നത്. ലോക്ഡൗൺ കാലത്ത് രോഗം ബാധിച്ച് അവശനിലയിലായ ഇയാളെ യുവസ്വരാജ് പ്രവർത്തകർ തത്തമംഗലത്തെ എൽഡേഴ്സ് കെയറിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ കുനിശ്ശേരിയിൽ തിരിച്ചെത്തിയെങ്കിലും വ്യാഴാഴ്ച രാവിലെ കടത്തിണ്ണയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി നടപടികൾ സ്വീകരിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ പാലക്കാട് വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു.