മണ്ണാര്‍ക്കാട്: കാരാകുര്‍ശ്ശി അരപ്പാറ കിളിരാനിയില്‍ ഓട്ടോ ഗുഡ്സും സ്കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്കൻ മരിച്ചു. വാഴമ്പുറം വെണ്ണടി വീട്ടില്‍ രാമന്റെ മകന് ചന്ദ്രന് (52) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 8.30നാണ് സംഭവം. മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരപ്പാറയിൽ നിന്ന് കിളിരാനിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. മരപ്പണിക്കാരാണ് മരിച്ച ചന്ദ്രന്. ഭാര്യ: ശാന്ത. മക്കള്‍: ശരണ്യ, ശാന്തിനി, വിഷ്ണു.