വെള്ളിയാമറ്റം: പൂമാല മേത്തൊട്ടി കുപ്പേപ്ലാക്കൽ കേശവൻ (74) മരത്തിൽനിന്ന് വീണ് മരിച്ചു. വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാണ് മരത്തിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കേശവന്റെ പുരയിടത്തിൽ തന്നെയാണ് അപകടം. കവുങ്ങ് ഒടിഞ്ഞ് മറ്റൊരു മരത്തിൽ തങ്ങിനിന്നത് വെട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. വീട്ടിൽനിന്ന് പുരയിടത്തിലേക്ക് പോയ കേശവനെ ഏറെ നേരമായിട്ടും കാണാതിരുന്നതിനെത്തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് മരത്തിൽനിന്ന് വീണനിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ലീല. മക്കൾ: പ്രീത, പ്രിയ, പ്രമോദ്. മരുമക്കൾ: പ്രകാശ്, സാജു, അമ്പിളി.