ഒല്ലൂര്‍: സഹോദരിമാര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു. അഞ്ചേരി ക്രിസ്റ്റോഫര്‍ നഗറിലെ പരേതനായ പാലയില്‍ മൈക്കിളിന്റെ മക്കളായ ഏല്യക്കുട്ടി (92) റോസി (91) എന്നിവരാണ് മരിച്ചത്. ഇരുവരും അവിവാഹിതരാണ്. വ്യാഴാഴ്ച വൈകീട്ടാണ് ഏല്യക്കുട്ടി മരിച്ചത്. വെള്ളിയാഴ്ച രാവിലെ റോസിയും മരിച്ചു. ഏല്യക്കുട്ടി ജില്ല ആശുപത്രി റിട്ട. നഴ്സാണ്. റോസി ആര്‍മിയില്‍ നഴ്സിങ് സൂപ്രണ്ടായിരുന്നു. യു.എസ്.എയിലും ജോലി ചെയ്തിട്ടുണ്ട്. ഇരുവരുടെയും സംസ്കാരം ശനിയാഴ്ച രാവിലെ കുരിയച്ചിറയിലെ ശ്മശാനത്തില്‍ നടക്കും. സഹോദരങ്ങള്‍: ലീന, ഗ്രേസി, ബേബി, ജോയ്, പരേതരായ വർഗീസ്, മറിയം, ജോണി, മേരി, സണ്ണി.