ഇരിങ്ങാലക്കുട: ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു. വേളൂക്കര കടുപ്പശ്ശേരി പരേതനായ പള്ളത്തുവീട്ടില്‍ രാമന്‍കുട്ടിയുടെ മകന് വിഷ്ണുവാണ് (21) മരിച്ചത്. വ്യാഴാഴ്ച രാത്രി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിക്കടുത്താണ് അപകടം. മാതാവ്: ഉഷ. സഹോദരി: രഞ്ജി.