ഒറ്റപ്പാലം: റിട്ട. വയനാട് ഡി.എം.ഒ ഒറ്റപ്പാലം സൗപര്‍ണികയില്‍ ഡോ. കെ. ദിവാകരന് (77) ബംഗളൂരുവിൽ നിര്യാതനായി. ഒറ്റപ്പാലം ന്യൂ അശ്വിനി ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ടാണ്. മുൻ സംസ്ഥാന ഹോക്കി താരമാണ്. ഐ.എം.എ വള്ളുവനാട് ബ്രാഞ്ച് പ്രസിഡന്റ്, ഷൊർണൂര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. കോഴിക്കോട് സ്വദേശിനി പ്രേമലതയാണ് ഭാര്യ. മക്കൾ: ബാലു ദിവാകരന്, പ്രിയ. മരുമക്കൾ: അപര്‍ണ വിശ്വനാഥന്, സതീഷ് പൂക്കുളങ്ങര.