പടിയൂർ: ഇരിങ്ങാലക്കുടയിലെ പ്രമുഖ അഭിഭാഷകൻ വിരുത്തിപ്പറമ്പിൽ അഡ്വ. വി.വി. ദേവദാസ് (66) നിര്യാതനായി. സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായും ഡി.വൈ.എഫ്.ഐ ബ്ലോക്ക് ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചു. വിരുത്തിപ്പറമ്പിൽ വേലപ്പന്റെ മകനാണ്. ഭാര്യ: മിനി. മക്കൾ: ഗ്രീഷ്മ, രേഷ്മ. മരുമക്കൾ: നിതിൻ, ഭാഗ്യരാജ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.