വർക്കല: റിട്ട. പ്രഫസറും ഗായികയുമായ വർക്കല പുന്നമൂട് ചിലങ്കയിൽ (ഗേളിമഹൾ) ഗേളി ഷാഹിദ് (68) നിര്യാതയായി. തിരുവനന്തപുരം കാര്യവട്ടം ഗവ. കോളജിൽ നിന്ന് ഗണിതവിഭാഗം പ്രഫസറായാണ് വിരമിച്ചത്. പുന്നമൂട് സംഗീത നടന ഗ്രൂപ്, വർക്കല സർഗവേദി, ഗുരുവരുൾ സ്റ്റഡി സർക്കിൾ എന്നീ സംഘടനകളുടെ മുഖ്യ ഭാരവാഹിയായിരുന്നു. ഭർത്താവ്: പരേതനായ എ.ഷാഹിദ് (റിട്ട.സ്റ്റേറ്റ് പ്ലാനിങ് ബോർഡ് റിസർച്ച് ഓഫിസർ). മകൾ: ചിലങ്ക (എസ്.ബി.ഐ, ബംഗളൂരു). മരുമകൻ: മൃഥുൻ (എൻജിനീയർ ബംഗളൂരു).