കൊല്ലങ്കോട്: റിട്ട. ഡെപ്യൂട്ടി തഹസിൽദാർ തെക്കേത്തറ ശ്രീനിലയം പി.കെ. കേശവൻ (77) ബൈക്ക് ഇടിച്ച് മരിച്ചു.ശനിയാഴ്ച രാത്രി നെന്മാറ റോഡിൽ പി.കെ.ഡി.യു.പി സ്കൂളിനു സമീപം നടന്നുപോവുകയായിരുന്ന കേശവനെ ബൈക്ക് ഇടിക്കുകയായിരുന്നു. പാലക്കാട് ജില്ല ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. മക്കൾ: ജിജിമോൻ, ഷാജിമോൻ. മരുമക്കൾ: കബീല, ഹണി.