കട്ടപ്പന: ട്രാഫിക് എസ്.ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന ട്രാഫിക് യൂനിറ്റിലെ ഗ്രേഡ് എസ്.ഐ വണ്ടന്മേട് രാജാക്കണ്ടം കുരിശുവീട്ടിൽ കെ.എസ്. ജെയിംസിനെയാണ് (52) വണ്ടന്മേട് പൊലീസ് ക്വാർട്ടേഴ്സ് വക സ്ഥലത്ത് മരത്തിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വണ്ടന്മേട് സി.ഐ വി.എസ്. നവാസിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. തുടർന്ന് പോസ്റ്റ്മോർട്ടത്തിന് ഇടുക്കി ജില്ല ആശുപത്രിയിലേക്ക് മാറ്റി. വണ്ടന്മേട്, കമ്പംമേട്ട് പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: സുജ. മക്കൾ: സരുൺ, ജോൺ.