കോന്നി: കോന്നിയിൽ സ്കൂട്ടർ അപകടത്തിൽ യുവതി മരിച്ചു. കോന്നി കരിംകുടുക്ക സ്വദേശി വിദ്യ പ്രവീണാണ് (28) മരിച്ചത്. മരൂർ പാലത്തുനിന്ന് വണ്മെലിപടിയിലേക്ക് പോയ യുവതി സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴിയിലേക്ക് മറിയുകയായിരുന്നു. വൈകീട്ട് നാലരയോടെ ആയിരുന്നു അപകടം.
പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ട് ആറരയോടെ മരിച്ചു. ഭർത്താവ്: പ്രവീൺ. മക്കൾ: പ്രണവ് ,പല്ലവി. സംസ്കാരം പിന്നീട്.