തിരുവല്ല : എം.സി റോഡിലെ മഴുവങ്ങാട് ചിറയ്ക്ക് സമീപം വാഹനമിടിച്ച് അജ്ഞാതൻ മരിച്ചു.
ഞായറാഴ്ച പുലർച്ചയോടെയാണ് വഴിയരികിൽ മൃതദേഹം കാണപ്പെട്ടത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തിരുവല്ല പൊലീസ് സ്റ്റേഷനിലോ 0469 2600100 എന്ന ഫോൺ നമ്പറിലോ വിവരമറിയിക്കണമെന്ന് സി.ഐ അറിയിച്ചു.