ആലത്തൂർ: പുഴയിൽ ഒഴുക്കിൽപ്പെട്ട വയോധികനെ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാവശ്ശേരി ചുണ്ടക്കാട് വാഴക്കച്ചിറ ചീരത്തടം കളത്തിൽ പാല രാമപുരം കോലത്ത് വീട്ടിൽ ജോൺ മാത്യു (70) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീടിന് സമീപത്തെ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. സമീപവാസികൾ ഓടിയെത്തി തിരച്ചിൽ നടത്തി പുറത്തെടുത്ത് ആലത്തൂർ താലൂക്കാശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച ആലത്തൂർ ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ സംസ്ക്കാരം നടത്തി.ഭാര്യ: സിസിലി. മക്കൾ: സിജോ മാത്യു, ജോജോ മാത്യു (അസി. മാനേജർ എസ്.ബി.ഐ കാസർകോട്) ജിജോ മാത്യു, റോസിൻ മാത്യു (ഐ.ടി.ഐ കാക്കനാട്).