ആലത്തൂർ: കുളിക്കാൻ പോയ വയോധികയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരുങ്കുളം വാണിയാർ വീഥിയിൽ പരേതനായ പഴനിയപ്പൻ ചെട്ടിയാരുടെ ഭാര്യ സുന്ദരിയാണ് (75) വാണിയാർ വീതിയിലെ പിണ്ടിയാട് കുളത്തിൽ മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം.
പോസ്റ്റ്മോർട്ടത്തിന് ശേഷം തിരുവില്വാമല ഐവർമഠത്തിൽ സംസ്കരിച്ചു.മക്കൾ: കൃഷ്ണകുമാർ (രാജൻ - ഇലക്ട്രീഷ്യൻ), കൃഷ്ണവേണി, ലത. മരുമക്കൾ: മീന, കൃഷ്ണമൂർത്തി (പത്ര ഏജന്റ്), കുമാർ. സഹേദരങ്ങൾ: സരസ്വതി, കൃഷ്ണൻ, മുരുകൻ, കമലം, പരേതയായ മനോമണി.