രാമനാട്ടുകര: സേവാഭാരതി വാഴയൂർ പഞ്ചായത്ത് പ്രസിഡന്റ് പുതുക്കോട് ശ്രീപത്മത്തിൽ അശുതോഷ് (45) നിര്യാതനായി. ഐക്കരപ്പടി ഇസം ഹൈപർ മാർക്കറ്റ് ജനറൽ മാനേജരാണ്. ബാലഗോകുലം, സേവാഭാരതി ചുമതലകൾ വഹിച്ചിട്ടുണ്ട്. പിതാവ്: എം.പി. കരുണാകരൻ നായർ (കേരള ക്ഷേത്ര സംരക്ഷണ സമിതി, തേഞ്ഞിപ്പലം താലൂക്ക് ട്രഷറർ, കോട്ടക്കുറുമ്പ ഭഗവതിക്ഷേത്രം രക്ഷാധികാരി). അമ്മ: വസന്ത. സഹോദരങ്ങൾ: പത്മരാജ് (യു.എ.ഇ), ദേവിക. സംസ്കാരം ചൊവ്വാഴ്ച10ന് വീട്ടുവളപ്പിൽ.