കട്ടപ്പന: ഓട്ടോഡ്രൈവറെ ഇടുക്കി ജലാശയത്തിൽ മീൻ വലയിൽ കാൽകുരുങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കട്ടപ്പന വെള്ളയാംകുടി മൂങ്ങാമാക്കൽ ബിനോയ് തോമസാണ് (45) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ സ്വരാജ്ചന്ദ്രൻ സിറ്റിക്കുസമീപം ഇടുക്കി ജലാശയത്തിലാണ് മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
കട്ടപ്പനയിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കാലുകൾ മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വലയിൽ കുടുങ്ങിയ നിലയിലായിരുന്നു. ഇയാളുടെ ഓട്ടോറിക്ഷയും സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഉടുത്തിരുന്ന വസ്ത്രങ്ങൾ വാഹനത്തിലുണ്ടായിരുന്നതിനാൽ കുളിക്കാനിറങ്ങിയപ്പോഴാകാം അപകടം സംഭവിച്ചതെന്നാണ് നിഗമനം.
മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക്. ഭാര്യ: ബിൻസി. ഭാര്യ: മക്കൾ: ആൽബിൻ, അലൻ.