ആര്യനാട്: വലിയകലുങ്ക് മന്നം സ്മാരക എൻ.എസ്.എസ് കരയോഗം പ്രസിഡന്റും ആര്യനാട് മേഖല കൺവീനറും സാംസ്കാരിക പ്രവർത്തകനുമായ വലിയകലുങ്ക് സുരേന്ദ്രൻ നായർ (60) നിര്യാതനായി. പറണ്ടോട് എൽ.പി-യു.പി സ്കൂളുകളിലും മീനാങ്കൽ ട്രൈബൽ ഹൈസ്കൂളിന്റെയും ദീർഘകാലം പി.ടി.എ പ്രസിഡന്റായും പ്രദേശത്തെ വിവിധ കലാ സാംസ്ക്കാരിക സാഹിത്യ സമിതികളിലും സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: അനിതകുമാരി. മക്കൾ: അജയ് ശ്രീസുരൻ, സുരശ്രീലക്ഷ്മി. മരുമകൻ: കെ.പി. പ്രമോദ് (സതേൺ റെയിൽവേ).സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.