വടക്കാഞ്ചേരി: അജ്ഞാത യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരി കരുതക്കാട് മേഖലയിലാണ് റെയിൽവേ പാളത്തിൽ 30 വയസ്സ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വടക്കാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ. യാത്രക്കിടെ ട്രെയിനിൽ നിന്ന് വീണതാകാമെന്നും സംശയിക്കുന്നുണ്ട്. കറുത്ത ജീൻസും ടീ ഷർട്ടും കറുത്ത ഓവർക്കോട്ടും നീല ഷാളുമാണ് വേഷം. മരിച്ചയാളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.