ചെറുതുരുത്തി: ബംഗളൂരുവിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ദേശമംഗലം സ്വദേശിയായ യുവാവ് മരിച്ചു. ദേശമംഗലം മേലേപ്പാട്ട് വീട്ടിൽ മോഹനകൃഷ്ണൻ - പ്രസന്ന ദമ്പതികളുടെ മകൻ പ്രസാദ് (30) ആണ് മരിച്ചത്. ഐ.ടി മേഖലയിൽ ജോലി ചെയ്തിരുന്ന പ്രസാദ് ജോലി കഴിഞ്ഞ് പോകുമ്പോൾ തിങ്കളാഴ്ച വൈകീട്ട് ഒമ്പതിനായിരുന്നു അപകടം. സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: കീർത്തി. മകൾ: പുണ്യ (നാല്). സഹോദരി: മോനിഷ. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് പുതുശ്ശേരി പുണ്യതീരം ശ്മശാനത്തിൽ.