ഓച്ചിറ: ക്ലാപ്പന വരവിള പെരുമന്തഴ കാവിൻചേരിൽ പടീറ്റതിൽ പരേതനായ ശ്രീധരന്റെ ഭാര്യ കെ. പാർവതി (മണി -80) നിര്യാതയായി. പ്രയാർ വടക്ക് തുരുത്തിയിൽ കുടുംബാംഗമാണ്. മക്കൾ: സുരേഷ് ബാബു (സൗദി), സനിൽകുമാർ (എസ്.എം ഫൈനാൻസിയേഴ്സ്). മരുമക്കൾ: രാധാമണി, ഷീല (പെരിനാട് ക്ഷീരോൽപാദക സഹകരണ സംഘം ബോർഡ് മെംബർ). സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന്.