പുനലൂർ: സി.പി.ഐ നേതാവ് ഐക്കരകോണം ചന്ദ്രഭവനിൽ സി. ചന്ദ്രബാബു (64) നിര്യാതനായി. പത്തനാപുരം താലൂക്ക് സമാജം സെക്രട്ടറി, കെ.സി.ഇ.സി മുൻ സംസ്ഥാന സെക്രട്ടറി, സി.പി.ഐ പുനലൂർ ഈസ്റ്റ് എൽ.സി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: രാധ. മക്കൾ: സനൽചന്ദൻ, സജിത ബാബു. മരുമക്കൾ: ഷാൻ പ്രസാദ്, കാവ്യ.