ആമ്പല്ലൂര്‍: തൃക്കൂര് പള്ളിയറയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കല്ലൂര്‍ തളിയപറമ്പില്‍ സുരേന്ദ്രന്റെ മകന് ശ്രീജനാണ് (47) മരിച്ചത്. കൂടെയുണ്ടായിരുന്ന കല്ലൂര്‍ ചാര്ത്താംകുടം രഞ്ജിത്തിന് (33) സാരമായ പരിക്കേറ്റു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്ക് 12.45നായിരുന്നു അപകടം. ഭാര്യ: കവിത. മകന്: അലന് കൃഷ്ണ.