പുന്നയൂർ: പ്രമുഖ പണ്ഡിതൻ വടക്കെ പുന്നയൂർ വെന്മാടത്തയിൽ മുഹമ്മദ് മുഹമ്മദ് മുസ് ലിയാർ (88) നിര്യാതനായി. സമസ് ത കേരള ജംഇയ്യത്തുൽ ഉലമയുടെ പണ്ഡിതരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. പ്രമുഖ പണ്ഡിതനായിരുന്ന ഒ.കെ. സൈനുദ്ദീൻ മുസ് ലിയാരുടെ പ്രധാന ശിഷ്യനാണ്. കോതോട് മുഹമ്മദുണ്ണി മുസ് ലിയാർ, കല്ലൂർ അബൂബക്കർ മുസ് ലിയാർ എന്നിവരും ഉസ് താദുമാരാണ്. ഒ.കെ.യുടെ ദർസ്സിൽ ആറ് വർഷത്തെ പഠനത്തിന് ശേഷം കാന്തപുരം അബൂബക്കർ മുസ് ലിയാരോടൊപ്പമാണ് വെല്ലൂർ ബാഖിയാത്തിലേക്ക് ഉപരിപഠനാർത്ഥം പോയത്. പിന്നീട് കണ്ണൂർ ജില്ലയിലെ മാട്ടൂൽ, എടക്കാട്, പെരുമുക്ക്, ഗുരുവായൂർ അങ്ങാടിത്താഴം, അഞ്ചങ്ങാടി, കോതോട് എന്നിവിടങ്ങളിൽ മുദരിസായും ഖത്തീബായും സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: ബീവാത്തുക്കുട്ടി. മക്കൾ: ബഷീർ, നസീർ, താഹിറ, റംല, ലൈല, ഷക്കീല, ഷാജിത. മരുമക്കൾ: ബുഷറ, നസീമ, സലാം, അബ്ദുൽ റസാഖ്, സലീം, അലി, റഫീഖ്. ദുബൈ ജലീൽ ഗ്രൂപ്പ് ചെയർമാൻ തടാകം കുഞ്ഞാഹമ്മദ് ഹാജി സഹോദരി പുത്രനാണ്.