തൂക്കുപാലം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂള്‍ ജീവനക്കാരന് മരിച്ചു. കല്ലാര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ക്ലര്‍ക്ക് കട്ടേക്കാനം പുത്തന്‍ വീട്ടില്‍ അഡ്വ: പി.കെ. രഘുനാഥനാണ് (50) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാമക്കല്‍മേട് കാറ്റാടിപ്പാടത്തുള്ള വീട്ടില്‍നിന്ന് സ്കൂളിലേക്ക് വരുന്ന വഴി ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ടോടെ മരണം സംഭവിച്ചു. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പില്‍. ഭാര്യ: വിനീത. മക്കള്‍: വിഷ്ണു, ആര്യനന്ദ, ആര്യനന്ദന.