ഇരിങ്ങാലക്കുട: കാറളം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മനപ്പടി പെരുമ്പിള്ളി വീട്ടിൽ ജ്യോതി പ്രകാശിന്റെ മകൾ സാന്ത്വന (19) വീട്ടുമുറ്റത്തെ കിണറ്റിൽ കാൽ വഴുതി വീണ് മരിച്ചു. ഇരിങ്ങാലക്കുട അഗ്നിശമന സേനാംഗങ്ങളാണ് മൃതദേഹം പുറത്തെടുത്തത്. പുല്ലൂറ്റ് ഗവ. കെ.കെ.ടി.എം കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്. മാതാവ്: രജിത. സഹോദരി: മാളവിക. മൃതദേഹം ഇരിങ്ങാലക്കുട സർക്കാർ ജനറൽ ആശുപത്രി മോർച്ചറിയിൽ.