കൊടുങ്ങല്ലൂർ: എറിയാട് കൂടി കിടപ്പു സമരത്തിൽ സജീവ പങ്കാളിയായിരുന്ന തറപ്പറമ്പിൽ ടി.പി. കൊച്ചലിയുടെ ഭാര്യ കദീജ(93) മരണപ്പെട്ടു. കദീജയും കുടുംബവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എറിയാട് പേബസാറിൽ ശക്തമായ വേരോട്ടമുണ്ടാക്കിയ മറ്റ് നിരവധി സമരമുഖങ്ങളിലും സജീവമായിരുന്നു.. ഖബറടക്കം ഇന്നു 11 മണിക്ക് പേബസാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: ടി.കെ ഷംസുദ്ദീൻ, ടി.കെ നൗഷാദ്, ടി.കെ റാഫി(കെ.എസ്.ഇ.ബി) നെഫീസ, സഫിയ, സൈദ, സുബൈദ, സീന, നൂർജഹാൻ.
മരുമക്കൾ: അബൂബക്കർ, അബ്ദുൽ മജീദ്, യൂസഫ്, അബ്ദുൽ ജലീൽ, അൻവർ, ഹൻസ (വില്ലേജ് ഓഫീസർ - പടിയൂർ), ഷീന, പരേതനായ മുഹമദ്.