പുന്നവേലി: പുത്തന്‍പറമ്പില്‍ പി.സി. ഇട്ടി (ബേബി -86) നിര്യാതനായി. പുന്നവേലി സി.എം.എസ് എച്ച്.എസ് ക്ലര്‍ക്ക്, സി.എസ്.ഐ മധ്യകേരള മഹായിടവക ഡയോസിസല് കൗണ്‍സില്‍ അംഗം, ചര്‍ച്ച് കമ്മിറ്റി അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ഭാര്യ: പി.വി. മറിയാമ്മ (റിട്ട. അധ്യാപിക സി.എം.എസ് എച്ച്.എസ് പുന്നവേലി). മക്കള്‍: ബിനു ജേക്കബ് ഇട്ടി (ഹെഡ്മാസ്റ്റർ, സി.എം.എസ് എല്‍.പി സ്കൂള്‍, ചുങ്കപ്പാറ), ബീന മേരി ഇട്ടി (ഹെഡ്മിസ്ട്രസ്, സി.എം.എസ് എച്ച്.എസ്, മുണ്ടക്കയം), ബിന്ദു. മരുമക്കള്‍: പ്രീത മേരി മാത്യൂസ് (സി.എം.എസ് യു.പി സ്കൂള്‍, ചേലക്കൊമ്പ്), വര്‍ക്കി അലക്സ് (റിട്ട. ഹെഡ്മാസ്റ്റർ, സി.എം.എസ് എച്ച്.എസ്, ചാലമറ്റം), ബിനു മാത്യു. സംസ്കാരം പിന്നീട്.