റാന്നി: പെയിന്റിങ് ജോലിക്കാരനായ ഗൃഹനാഥന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ വീടിനുസമീപം റോഡിൽ കണ്ടെത്തി. ചെറുകുളഞ്ഞി മണിയംപാറ ചരിവു പുരയിടത്തിൽ തോമസ് യോഹന്നാനാണ് (55) മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ആറോടെയാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം നടത്തി.
ഭാര്യ: മോളി. മക്കൾ: നിക്കു, നിസി. എച്ച്.എസ്.ഒ എം.ആർ. സുരേഷ്, എസ്.ഐ ഹരികുമാർ, സി.പി.ഒമാരായ സുധീഷ്, സുധീർ എന്നിവരുടെ നേതൃത്വത്തിൽ റാന്നി പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.