ചെർപ്പുളശ്ശേരി: എറണാകുളം ലോ കോളജ് റിട്ട. പ്രിൻസിപ്പലും കരുമാനാംകുർശ്ശി ശ്രീദുർഗ്ഗാ പരമേശ്വരി മൂകാംബിക ക്ഷേത്രത്തിന്റെ മാനേജിങ് ട്രസ്റ്റിയുമായ കുരുത്തിക്കടവത്ത് വാഴയിൽ കെ.വി. നാരായണിക്കുട്ടി (76) നിര്യാതയായി. ഭർത്താവ്: റിട്ട. മേജർ പി. രാം കുമാർ. മക്കൾ: ലക്ഷ്മി, പാർവതി, പരേതനായ നാരായണ കുമാർ. മരുമക്കൾ: ആശിശ്, വിവേക്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് മൂന്നിന് വീട്ടുവളപ്പിൽ.