കൊല്ലങ്കോട്: തെലുങ്കുതറയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അഴകിരിയുടെ മകൻ അശ്വിനെയാണ് (32) വെള്ളിയാഴ്ച രാത്രി മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിന് 48 മണിക്കൂറിലധികം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. അശ്വിന്റെ മാതാവ് വിജയലക്ഷ്മി കാറ്ററിങ് ജോലിക്ക് പോയതായിരുന്നു. കൊല്ലങ്കോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരും പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം പട്ടഞ്ചേരി പഞ്ചായത്ത് വാതക ശ്മശാനത്തിൽ സംസ്കരിച്ചു. കൊല്ലങ്കോട് ടൗണിൽ ഓട്ടോ ഡ്രൈവറാണ് മരിച്ച അശ്വിൻ. സഹോദരിമാർ: അനു, ഐശ്വര്യ.