ആനക്കര: ചേകന്നൂര്‍ വടക്കേതില്‍ മുഹമ്മദ്കുട്ടി (65) നിര്യാതനായി. പ്രവാസിയും ചാലിശ്ശേരി ഡെന്റല്‍ കോളജ്, ആനക്കര ഹില്‍പാലസ് ഓഡിറ്റോറിയം എന്നിവയുടെ ഡയറക്ടറുമാണ്. ചേകന്നൂര്‍ മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡന്റും നടുവട്ടം നാഷണല്‍ ഐ.ടി.സി മുന്‍ മാനേജറുമായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: സ്വാലിഹ് (ദന്ത ഡോക്ടര്‍, അബൂദബി), ഇസ്ഹാഖ് (ദുബൈ), യൂനസ് (കെ.എസ്.ഇ.ബി). മരുമക്കള്‍: ഹാജിറ (ദന്ത ഡോക്ടര്‍, അബൂദബി), ബിന്‍ഷിദ, സഹീദ (ഫാര്‍മസിസ്റ്റ്, എടപ്പാള്‍).