ആമ്പല്ലൂര്‍: കല്ലൂര്‍ ആലേങ്ങാടുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലൂര്‍ മുട്ടത്ത് മോഹനന്റെ മകന് പ്രണവാണ് (24) മരിച്ചത്. വെള്ളിയഴ്ച രാവിലെ ഇയാള്‍ സഞ്ചരിച്ച ബൈക്ക് ഓട്ടോറിക്ഷയില്‍ ഇടിച്ചായിരുന്നു അപകടം. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതാവ്: സുനിത. ഭാര്യ: ശ്രീമോള്. മകന്: പൃഥ്വിക്.