ചവറ: പന്മന ഇടപ്പള്ളിക്കോട്ട മിടാപ്പള്ളിമുറിയിൽ ഹരിനിവാസിൽ (കോടമ്പള്ളിൽ) പരേതനായ ബാബുചന്ദ്രൻ പിള്ളയുടെ ഭാര്യ പി. രത്നമ്മ (ഭാമ ടീച്ചർ, 87, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. എൻ.എസ്.എസ് കരുനാഗപ്പള്ളി താലൂക്ക് യൂനിയൻ വനിതാസമാജം മുൻ വൈസ് പ്രസിഡന്റ്, മിടാപ്പള്ളി പാലോട് ദേവിവിലാസം എൻ.എസ്.എസ് വനിതാസമാജം പ്രസിഡന്റ്, കെ.എസ്.എസ്.പി.യു പന്മന യൂനിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: ബിന്ദുകുമാരി (റിട്ട. എച്ച്.എം ഗവ. എൽ.പി.എസ്, ഇഞ്ചവിള), മഞ്ജുളദേവി (എച്ച്.എസ്.എ പെരുന്ന ജി.എച്ച്.എസ്), ഹരികൃഷ്ണൻ (കെ.എം.എം.എൽ), പ്രിയ (സീനിയർ ക്ലർക്ക്, വനിതാ ശിശുവികസന വകുപ്പ്). മരുമക്കൾ: ശശിധരൻപിള്ള, ഹരികുമാർ (റിട്ട. അധ്യാപകൻ, കേന്ദ്രീയ വിദ്യാലയ എൻ.ടി.പി.സി), എസ്. ജയലക്ഷ്മി (ഫാർമസിസ്റ്റ്, ഇ.എസ്.ഐ, കിളികൊല്ലൂർ), കിരൺ റാം (ഇൻഫർമേഷൻ ഓഫിസർ, പി.ആർ.ഡി). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.