കൊടുങ്ങല്ലൂർ: പ്രശസ്ത സിനിമ നടനും കൊടുങ്ങല്ലൂർ കാര പടിയത്ത് ബ്ലാങ്ങാച്ചാലിൽ കുടുംബാംഗവുമായ ബഹദൂർ എന്ന കുഞ്ഞാലുവിന്റെ ഭാര്യ ജമീല (73) ചെന്നൈയിൽ നിര്യാതയായി. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. കോഴിക്കോട് വെസ്റ്റ്ഹിൽ അത്താണിക്കൽ കബീർ മൻസിലിൽ മേനോത്ത് പരേതനായ ഹസ്സൻ അബ്ദുൽ ഖാദറിന്റെ മകളാണ്. ബഹദൂറിന്റെ മരണശേഷം മക്കളോടൊപ്പം അമേരിക്കയിലായിരുന്നു. പന്നീട് ചെന്നൈയിൽ തിരിച്ചെത്തി അശോക് നഗറിൽ മകളോടൊപ്പം താമസിച്ചുവരുകയായിരുന്നു. മക്കൾ: സിദ്ദീഖ് പി. ബഹദൂർ, മുഹമ്മദ് പി. ബഹദൂർ (ഇരുവരും യു.എസ്.എ), റുഖിയ. മരുമക്കൾ: രൂപ മുഹമ്മദ്, വിജയ് (ഐ.ടി റെസോനന്റ് കമ്പനി, ചെന്നൈ). സഹോദരങ്ങൾ: അബ്ദുൽ ജലാൽ, മുഹമ്മദ് ബാബു, മുഹമ്മദ് അമീർ, കബീർ. ഖബറടക്കം ശനിയാഴ്ച വൈകീട്ട് ചെന്നൈ തൗസന്റ് ലൈറ്റ്സ് മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.