ചെന്ത്രാപ്പിന്നി: ചെന്ത്രാപ്പിന്നി ഹൈസ്കൂളിന്റെ സ്ഥാപകനായ പരേതനായ കെ.കെ. മേനോന്റെ മകൻ പുത്തേഴത്ത് നാരായണ മേനോൻ (ബാബു മാഷ് -84) നിര്യാതനായി. ഏറെക്കാലം അധ്യാപകനായിരുന്നു. പാലക്കാട് പുത്തൂരിൽ കുടുംബവീട്ടിലായിരുന്നു താമസം. ഭാര്യ: അനുരാധ. മകൻ: സന്തോഷ്. മരുമകൾ: മല്ലിക (ഇരുവരും അമേരിക്ക).