തൃശൂർ: മുതിർന്ന ശാസ്താംപാട്ട് കലാകാരൻ കോലഴി പുവ്വണി പായത്തുപറമ്പിൽ ഗോവിന്ദൻ എഴുത്തച്ഛൻ (93) നിര്യാതനായി. ദൂരദർശനിലും ആകാശവാണിയിലും ശാസ്താംപാട്ട് അവതരിപ്പിച്ചിട്ടുണ്ട്. ശാസ്താം പാട്ട് ആസ്പദമാക്കി രണ്ട് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. കോലഴിയിലെ മുതിർന്ന കോൺഗ്രസ് നേതാവുമാണ്. തൃശൂർ സീതാറം മില്ലിൽ കെ. കരുണാകരനൊപ്പം ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറിയായും കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. തിരൂർ വടകറുമ്പക്കാവ് ക്ഷേത്രം ട്രസ്റ്റി, കോലഴി ദേശം അശ്വതി വേലാഘോഷ രക്ഷാധികാരി, എഴുത്തച്ഛ സമാജം കോലഴി ശാഖ പ്രസിഡന്റ്, കോലഴി പുവ്വണി ശിവക്ഷേത്ര ഭാരവാഹി എന്നീ ചുമതലകളും വഹിച്ചു. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ഉണ്ണികൃഷ്ണൻ (ഡെപ്യൂട്ടി തഹസിൽദാർ, കലക്ടറേറ്റ് തൃശൂർ), ശിവശങ്കരൻ (പ്രിവന്റിവ് ഓഫിസർ, എക്സൈസ് അയ്യന്തോൾ), രവിചന്ദ്രൻ (കെ.എസ്.എഫ്.ഇ അത്താണി), പങ്കജാക്ഷി (റിട്ട. സെക്രട്ടറി, കളമശ്ശേരി സഹകരണ ബാങ്ക്), പരേതയായ സുലോചന. മരുമക്കൾ: സീമ (പ്രധാനാധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ തിരുവില്വാമല), വിദ്യ (അധ്യാപിക, സി.എൻ.എൻ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ചേർപ്പ്), വിനീത, അനന്തകൃഷ്ണൻ (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ കൊച്ചിൻ യൂനിവേഴ്സിറ്റി).