അടൂർ: കോട്ടമുകൾ ജങ്ഷനിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കോട്ടമുകൾ എം.എസ്. മൻസിലിൽ എം.എസ്. സുലൈമാന്റെ മകൻ ഷാനവാസാണ് (49) മരിച്ചത്. പറക്കോടുനിന്ന് രാത്രി വീട്ടിലേക്കുവരുമ്പോൾ ഞായറാഴ്ച പുലർച്ച ഒന്നിനായിരുന്നു അപകടം. ഭാര്യ: റജീന. മക്കൾ: അഫ്സൽ, അലീന.