പുളിക്കല്‍: വീടിന് സമീപത്തെ കുളത്തില്‍ വീണ് പിഞ്ചുബാലിക മരിച്ചു. കാഞ്ഞിരപ്പറമ്പ് കെ.ബി. അശ്റഫിന്റെ മകള്‍ റയ അശ്റഫാണ് (രണ്ട്) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 3.30നാണ് സംഭവം. പുളിക്കലില്‍ മാതാവിന്റെ വീട്ടില്‍ സഹോദരങ്ങള്‍ക്കും മാതാവിനുമൊപ്പം വിരുന്നെത്തിയതായിരുന്നു. വീട്ടുകാര്‍ ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു. വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ സമീപത്തെ കുളത്തില്‍ കണ്ടെത്തി. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച കാഞ്ഞിരപ്പറമ്പ് ജുമുഅത്ത് പള്ളി ഖബർസ്ഥാനില്‍ ഖബറടക്കും. സഹോദരങ്ങള്‍: അമാന്‍, ഹയാന്.