അടിമാലി: അടിമാലി 200 ഏക്കർ (തലയോലപ്പറമ്പ് ) മൂത്തേടത്ത് മാലിൽ പരേതനായ സീതി സാഹിബിന്റെ ഭാര്യ പാത്തുക്കുട്ടി (80) നിര്യാതയായി. കാഞ്ഞിരമറ്റം കിഴക്കേ പുൽപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ സെയ്ത് മുഹമ്മദ് (റിട്ട. ജൂനിയർ അസിസ്റ്റന്റ്, സിവിൽ സപ്ലൈസ്), റംല ബീവി, ഡോ. എം.എസ്. നൗഷാദ് (ഡി.പി.എം, നാഷനൽ ആയുഷ് മിഷൻ), സാബിറ. മരുമക്കൾ: റസിയ (ജൂനിയർ അസിസ്റ്റന്റ് , സിവിൽ സപ്ലൈസ്), ഷാജി, ഡോ. സുഫാന (മെഡിക്കൽ ഓഫിസർ, നാഷനൽ ആയുഷ് മിഷൻ), സുബൈർ (ജി.എസ്.ടി. കൺസൾട്ടന്റ്).