തിരുവല്ല: കിഴക്കൻമുത്തൂർ പുലിപ്ര പുത്തൻവീട്ടിൽ പി.ആർ. സതീഷ് ബാബു (ബാപ്പു -61) നിര്യാതനായി. റേഷൻ വ്യാപാരിയും ദീർഘകാലം മുനിസിപ്പൽ കൗൺസിലറും വൈസ് ചെയർമാനുമായിരുന്നു. നിലവിൽ കിഴക്കൻ മുത്തൂർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റാണ്. കോട്ടയം പാറാമ്പുഴ കുരീക്കാട്ട് വീട്ടിൽ സുലോചനകുമാരിയാണ് ഭാര്യ. മക്കൾ: അരവിന്ദ് എസ്. പണിക്കർ, അഭിഷേക് എസ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 4.30ന് വീട്ടുവളപ്പിൽ.