പന്തളം: തുമ്പമണ്ണിൽ വഴിയാത്രികനായ വയോധികൻ ബൈക്കിടിച്ച് മരിച്ചു. തുമ്പമൺ വിജയപുരം കീരുകുഴി തടത്തിൽ വിളയിൽ വീട്ടിൽ തങ്കപ്പൻ നായരാണ് (86) മരിച്ചത്. ശനിയാഴ്ച രാവിലെ 10.30ഓടെ തുമ്പമൺ പമ്പ് പാലത്തിന് സമീപമായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റ തങ്കപ്പൻ നായർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചയാണ് മരിച്ചത്. ഭാര്യ: പരേതയായ സരസമ്മ. മകൻ: മുരളീധരൻ. മരുമകൾ: സിന്ധു (ഇരുവരും ഗുജറാത്ത്).