പന്തളം: കാറിന്റെ ഡോർ തുറക്കുന്നതിനിടെ തട്ടി റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികൻ മരിച്ചു. പന്തളം കടയ്ക്കാട് ബഥേൽ ഭവനിൽ ശങ്കരത്തിൽ ജോർജ് ശാമുവൽ (വാവ- 51) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെ എം.സി റോഡിൽ തോന്നല്ലൂർ കാണിക്കവഞ്ചിക്കുസമീപം ഐ.സി.ഐ.സി.ഐ ബാങ്കിന് മുൻവശത്തായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരണം. റോഡരികിൽ നിർത്തിയിട്ട കാറിന്റെ ഡോറിൽ പിന്നിൽനിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഖത്തറിലായിരുന്ന ജോർജ് ശാമുവൽ ഒരു വർഷവും മുമ്പ് നാട്ടിൽ എത്തിയിരുന്നെങ്കിലും തിരികെപ്പോകാൻ കഴിഞ്ഞില്ല. ഭാര്യ: സീന. മക്കൾ: അലീന ജോർജ്, ആരോൺ ജോർജ്. സംസ്കാരം പിന്നീട്.