പന്തളം: നിയന്ത്രണംവിട്ട ബൈക്ക് മരത്തിൽ ഇടിച്ച് ആംബുലൻസ് ഡ്രൈവറായ യുവാവ് മരിച്ചു. ഓമല്ലൂർ മുള്ളിനിക്കാട് ഒലിപറമ്പിൽ വീട്ടിൽ മണിക്കുട്ടന്റെ മകൻ എം. രാഹുലാണ് (25) മരിച്ചത്. തിങ്കളാഴ്ച പുലർച്ച ഒരുമണിയോടെ തുമ്പമൺ ഇന്ദിര ജങ്ഷന് സമീപമായിരുന്നു അപകടം. പന്തളം ഭാഗത്തേക്ക് വരുകയായിരുന്ന രാഹുൽ ഓടിച്ച ബൈക്ക് നിയന്ത്രണംവിട്ട് റോഡരികിലെ ഓടക്ക് മുകളിലൂടെ മരത്തിൽ ഇടിക്കുകയായിരുന്നു. രാഹുൽ അപകടസ്ഥലത്തുതന്നെ മരിച്ചു. പത്തനംതിട്ടയിലെ സ്വകാര്യ ആംബുലൻസ് ഡ്രൈവറായിരുന്നു. രാധയാണ് മാതാവ്. ഭാര്യ: അപർണ. മക്കൾ: ആദിദേവ് രാഹുൽ, ആദ്വവിക രാഹുൽ.